കേരളം: സംസ്ഥാനത്തെ സാക്ഷരതയും വിദ്യാഭ്യാസവുമാണ് കേരളത്തില്‍ ബി.ജെ.പി വളരാത്തതിന് കാരണമെന്ന് ഒ രാജഗോപാല്‍ എം.എല്‍.എ. കേരളത്തില്‍ പാര്‍ട്ടി പതിയെ വളര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.ത്രിപുരയിലും ഹരിയാനയിലും കളംപിടിച്ച ബി.ജെ.പി കേരളത്തില്‍ രാഷ്ട്രീയ ഇടം കണ്ടെത്താത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി.
‘കേരളം പ്രത്യേകതയുള്ള സംസ്ഥാനമാണ്. ഇവിടെ രണ്ടു മൂന്നു വലിയ ഘടകങ്ങളുണ്ട്. കേരളത്തില്‍ 90 ശതമാനമാണ് സാക്ഷരത. അവര്‍ ചിന്തിക്കുന്നു. അവര്‍ സംവാദത്തില്‍ ഏര്‍പ്പെടുന്നു. ഇത് വിദ്യാസമ്പന്നരായ ജനങ്ങളുടെ സ്വഭാവമാണ്. ഇത് ഒരു കാര്യം. രണ്ടാമത്തെ പ്രത്യേകത, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതുകൊണ്ടു തന്നെ ആ വശം ഓരോ കണക്കുകൂട്ടലിലും വരുന്നുണ്ട്.
അതുകൊണ്ടാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യാന്‍ കഴിയാത്തത്. ഇവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഞങ്ങള്‍ പതിയെ, ക്രമാനുഗതമായി വളര്‍ച്ച കൈവരിക്കുന്നുണ്ട്’ – രാജഗോപാല്‍ പറഞ്ഞു.
നേമത്തെ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരോഗ്യകാരണങ്ങളാണ് മാറിനില്‍ക്കുന്നത്, ഇപ്പോള്‍ 93 വയസ്സായി എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Comments are closed for this post.