തൃശ്ശൂര്‍: തൃശ്ശൂര്‍ തലോരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തൃക്കൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് മരിച്ചത്.
കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിഖില്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. വീഴ്ച്ചയില്‍ ബസിനടിയില്‍പ്പെട്ട നിഖിലിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. അപകട സ്ഥലത്തു തന്നെ മരണപ്പെട്ട നിഖിലിന്റെ മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments are closed for this post.