മുംബൈ: ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. സാധാരണ ജാമ്യത്തിന് സുധ ഭരദ്വാജിന് അര്‍ഹതയുണ്ട് എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേലമയം, മലയാളിയായ ആക്ടിവിസ്റ്റ് റോണ വില്‍സണ്‍ അടക്കം എട്ട് പേര്‍ക്ക് ജാമ്യം നിഷേധിച്ചു.
ഡിസംബര്‍ എട്ടിന് സുധ ഭരദ്വാജിനെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയില്‍ മോചിതയാക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി. സുധ ഭരധ്വാജിന് രണ്ടാഴ്ച മുമ്പ് സുപ്രിംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്നാണ് അന്ന് സുപ്രിംകോടതി വ്യക്തമാക്കിയത്.
കേസില്‍ നേരത്തെ ജാമ്യം അനുവദിച്ച തെലുങ്ക് കവി വര റാവു (81) വിന്റെ ജാമ്യം ഡിസംബര്‍ ആറു വരെ നീട്ടിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളും ചികിത്സയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ തടവിലായിരുന്ന സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നില്ല.
Comments are closed for this post.