ചെങ്ങന്നൂര്‍: അറുപതുകാരിയായ വിധവയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. ബുധനൂര്‍ കിഴക്കുംമുറി തൈതറയില്‍ വീട്ടില്‍ മറിയത്തിനെയാണ് (65) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ സമീപവാസി ബുധനൂര്‍ കിഴക്കുംമുറി വലിയ വീട്ടില്‍ പടിഞ്ഞാറേതില്‍ മണിക്കുട്ടനെ (മനു43) മാന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
മിലിട്ടറിയിലെ നഴ്‌സ് ജോലിയില്‍നിന്ന് വിരമിച്ച ശേഷം ഒറ്റക്ക് താമസിച്ചിരുന്ന മറിയത്തിന്റെ സഹായിയായിരുന്നു മണിക്കുട്ടന്‍. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ മറിയവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിനു ആഴത്തില്‍ മുറിവേറ്റ മറിയം അയല്‍പക്കത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുമലയിലെ സ്വകാര്യആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മറിയം അപകടനില തരണം ചെയ്തതായി പൊലിസ് പറഞ്ഞു.
Comments are closed for this post.