2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

218 ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈ റിസ്‌ക് പട്ടികയില്‍; അട്ടപ്പാടിയിലെ സ്ഥിതി അതീവ ഗുരുതരം

   

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളുടെ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. 218 ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ടവരാണ്. 17 ഗര്‍ഭിണികളില്‍ അരിവാള്‍ രോഗവും 115 പേരില്‍ ഹീമോഗ്ലോബിന്റെ കുറവുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നു.

പ്രസവ സമയത്ത് അമ്മയുടെ അല്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ട് എന്നതാണ് ഹൈറിസ്‌ക് പട്ടിക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അരിവാള്‍ രോഗമുള്ള സ്ത്രീകള്‍ പ്രസവിക്കരുത് എന്ന തരത്തിലുള്ള ബോധവല്‍ക്കരണം ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്.

45 കിലോഗ്രാമില്‍ താഴെ തൂക്കമുള്ള ഗര്‍ഭിണികളുടെ എണ്ണം 90 ആണ്. വിളര്‍ച്ചാരോഗമുള്ളവരുടെ എണ്ണം 115 ആണ്. ഇതി അതീവ ഗുരുതരമായ സാഹചര്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.