2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊച്ചിയില്‍ 11 ഇടങ്ങളിലായി വന്‍ എടിഎം കവര്‍ച്ച; കളമശേരിയിലെ ബാങ്കില്‍ നിന്നും കാല്‍ ലക്ഷത്തിലധികം രൂപ നഷ്ടമായി

കൊച്ചി: കൊച്ചിയില്‍ 11 ഇടങ്ങളിലായി വന്‍ എടിഎം തട്ടിപ്പ് കണ്ടെത്തി. കളമശ്ശേരി എടിഎമ്മില്‍ നിന്നും ഒരു ദിവസം തന്നെ കാല്‍ലക്ഷം രൂപയോളം കവര്‍ച്ച ചെയ്യപ്പട്ടു. നിരവധി പേര്‍ക്ക് പണം നഷ്ടമായി. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 18-ാം തീയതി കളമശ്ശേരിയിലെ പ്രീമിയര്‍ ജംഗ്ഷനിലുള്ള എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പു നടന്നതായി കണ്ടെത്തിയത്. സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എടിഎമ്മുകളിലാണ് വ്യാപക തട്ടിപ്പു നടന്നത്.

എടിഎമ്മിലെ പണം വരുന്ന ഭാഗം തടസ്സപ്പെടുത്തി ഇടപാടുകാര്‍ പണം ലഭിക്കാതെവന്ന് മടങ്ങുമ്പോള്‍ മോഷ്ടാവ് ഉള്ളില്‍ കയറി പണം കൈക്കലാക്കുകയാണ് ചെയ്തിരുന്നത്. മോഷ്ടാവ് ഇത്തരത്തില്‍ തട്ടിപ്പു നടത്തി പണം കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കളമശ്ശേരി എടിഎമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. കളമശ്ശേരി എടിഎമ്മില്‍ നടന്ന തട്ടിപ്പില്‍ ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എടിഎമ്മുകളിലും തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.