തിരുവനന്തപുരം: ഇതുപോലൊരു പ്രതിഷേധം സഭയില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഞങ്ങളും മുമ്പ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇത് എവിടുത്തെ സമരമാണ് എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
ഇന്നും പ്ലക്കാര്‍ഡുമായി സഭയില്‍ എത്തിയ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. സഭയ്ക്കുള്ളിലെ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയസഭയുടെ നടുക്കളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നിവരാണ് സഭയില്‍ ഇന്ന് മുതല്‍ സത്യഗ്രഹമിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
Comments are closed for this post.