2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള ഇഡി തീരുമാനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ആശാ ഷാജി

കോഴിക്കോട്: സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനത്തിനെതിരെ ആശാ ഷാജി അപ്പീല്‍ നല്‍കും. ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിയെയാണ് സമീപിക്കുക. അനുകൂല വിധിയില്ലെങ്കില്‍ അപ്പലേറ്റ് ട്രൈബൂണലിനെ സമീപിക്കാനും ആശാ ഷാജി തീരുമാനിച്ചിട്ടുണ്ട്.

സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള തീരുമാനം ഇഡി നോട്ടിസിലൂടെ അറിയിക്കുന്നതിന് പിന്നാലെ അഡ്ജ്യൂഡിക്കേറ്റിംങ് അതോറിറ്റിയെ സമീപിക്കാനാണ് ആശാ ഷാജിക്ക് ലഭിച്ച നിയമോപദേശം. അവിടെ തോറ്റാല്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കും.ഹിയറിംഗ് അടക്കമുള്ള നടപടികളെല്ലാം ഡല്‍ഹിയില്‍ ആണ് നടക്കുക.

കോഴിക്കോട് മാലൂര്‍കുന്നില്‍ വീട് വെച്ചതിന് ചിലവഴിച്ച പണത്തിന്റെ സോഴ്‌സ് അഡ്ജ്യൂഡിക്കേറ്റിംങ് അതോറിറ്റിക്ക് കൈമാറും. കണ്ടുകെട്ടാനുള്ള തീരുമാനത്തിന് പിന്നില്‍ ഭര്‍ത്താവ് കെഎം ഷാജിക്കെതിരായ രാഷ്ട്രീയതാത്പര്യങ്ങളുണ്ടെന്ന വാദവും ആശാ ഷാജി ഉന്നയിക്കും.

   

അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി എതിരായാല്‍ സ്ഥലവും വീടും ഇ.ഡി ജപ്തി ചെയ്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാണ് നിയമപരമായ നടപടി.ഇതിനിടയില്‍ ഹൈക്കോടതിയേയോ സുപ്രിംകോടതിയേയോ ആശാ ഷാജിക്ക് സമീപിക്കാം.അന്തിമ വിധി വരുന്നത് വരെ കണ്ടുകെട്ടാന്‍ തീരുമാനിച്ച സ്ഥലവും വീടും കൈമാറാനോ വില്‍ക്കാനോ കഴിയില്ല.

മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്തുവകകള്‍ കഴിഞ്ഞ ദിവസമാണ് ഇ.ഡി കണ്ടുകെട്ടിയത്. അഴീക്കോട് മണ്ഡലത്തില്‍ ആശാ ഷാജിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടിയെന്നായിരുന്നു ഇ.ഡി വൃത്തങ്ങളുടെ നടപടി.

നേരത്തെ കെ.എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. ഇ.ഡി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഷാജിയേയും ഭാര്യയേയും രണ്ട് മാസം മുമ്പാണ് ഇ.ഡി ചോദ്യം ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.