ഇടുക്കി: ആശങ്കകള്‍ക്ക് വിരാമമിട്ട് അരിക്കൊമ്പന്‍ റേഞ്ചിലെത്തി. പത്ത് സ്ഥലങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ കിട്ടി. അതിര്‍ത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന.
ജി.പി.എസ് കോളറില്‍ നിന്ന് ഇന്നലെ ഉച്ചക്ക് സിഗ്നല്‍ കിട്ടിയ ശേഷം അരിക്കൊമ്പനെഅവസാനമായി സിഗ്‌നല്‍ കിട്ടിയത്. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവുമാണെങ്കില്‍ സിഗ്‌നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
അതേസമയം, അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ തിരിച്ചെത്താനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു മുന്‍പും ട്രാന്‍സ് ലൊക്കേറ്റ് ചെയ്ത ആനകള്‍ തിരിച്ചു വന്നിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പറമ്പിക്കുളമായിരുന്നു അരിക്കൊമ്പന് കൂടുതല്‍ അനുയോജ്യമായ ഇടമെന്നും ഇവര്‍ വ്യക്തമാക്കി.
ചിന്നക്കനാലില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലാണ് തുറന്ന് വിട്ടത്. ആന മയക്കത്തില്‍ നിന്ന് ഉണര്‍ന്നെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും പൂര്‍ണ ആരോഗ്യവാനെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.
അതേസമയം മിഷന്‍ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മാറ്റിയ ശേഷമുള്ള സാഹചര്യവും കോടതി വിലയിരുത്തും. റേഡിയോകോളര്‍ ധരിപ്പിച്ച ശേഷമുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് കോടതിയെ അറിയിക്കും.
പെരിയാറില്‍ അരിക്കൊമ്പനനുകൂലമായ സാഹചര്യമായതുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനത്തെ വിദഗ്ധ സമിതി അംഗീകരിച്ചത്. മിഷന്‍ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയില്‍ വരും. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പതിനൊന്ന് മണിക്കാണ് ഹരജി പരിഗണിക്കുക.
Comments are closed for this post.