2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ച കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം:കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അച്ഛനെയും മകളെയും ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കെഎസ്ആര്‍ടിസി ജീവനക്കാരായ എന്‍.അനില്‍ കുമാര്‍, മുഹമ്മദ് ഷെരീഫ്, എസ്ആര്‍ സുരേഷ്, സി.പി മിലന്‍ എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍ കോടതി തള്ളിയത്.

പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് പ്രതികളുടെ ശബ്ദസാമ്പിളുകള്‍ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിലെടുക്കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മകളുടെ മുന്നില്‍വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പരാമര്‍ശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.