2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തലസ്ഥാനത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം;പ്രതി പിടിയില്‍

തിരുവനന്തപുരം:നഗരത്തില്‍ വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം.വഞ്ചിയൂര്‍ കോടതിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് പ്രഭാത സവാരിക്കായിറങ്ങിയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. യുവതിയെ ആക്രമിച്ച കരുമം സ്വദേശി ശ്രീജിത്തിനെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സിസിടിവിയില്‍ പ്രതിയുടെ സ്‌കൂട്ടറിന്റെ നമ്പര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ്,പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.കോടതിക്ക് മുന്നിലുള്ള ഇടവഴിയിലൂടെ നടന്നുവരവെ, യുവതിയെ സ്‌കൂട്ടറില്‍ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്ത് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തപ്പോള്‍ ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.