2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അനില്‍ ആന്റണി രാജിവെച്ചു; എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിയുന്നതായി ട്വീറ്റ്

രാജി ബി.ബി.സി ഡോക്യുമെന്ററിയെ എതിര്‍ത്ത ട്വീറ്റ് വിവാദമായതിന് പിന്നാലെ

തിരുവനന്തപുരം: അനില്‍ ആന്റണി കോണ്‍ഗ്രസ്  വിട്ടു. പദവികളില്‍ നിന്ന് രാജിവെച്ചതായി ട്വീറ്റ്. ബി.ബി.സി ഡോക്യുമെന്ററിയെ എതിര്‍ത്ത ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് പങ്കുവെച്ചുകൊണ്ടാണ് രാജിവിവരം അറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി. 

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് അനിൽ കെ. ആന്റണി ഇന്നലെ ട്വീറ്റിട്ടിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്നായിരുന്നു അനിൽ കെ. ആന്റണി ട്വീറ്റ്.

ഇതിനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് അനിൽ കെ ആന്റണിക്കെതിരെ ഉയർന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിൽ കെ ആന്റണി ട്വീറ്റ് ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.