ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ കോടിയിലധികം രൂപയുടെ ഉത്പന്നങ്ങള്‍ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ. ഷാനവാസിനെ കുറ്റവിമുക്തനാക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതോടെ സി.പി.എം. നേതാക്കളുള്‍പ്പെട്ട നിരോധിത പുകയിലയുത്പന്നക്കടത്തു കേസ് അട്ടിമറിക്കപ്പെടുമെന്നുറപ്പായിരിക്കുകയാണ്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റേതാണ് റിപ്പോര്‍ട്ട്. വാഹനം വാടകക്കെടുത്ത ജയനും പ്രതിയല്ല. ലഹരി ഇടപാടില്‍ ബന്ധമുള്ളതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കരുനാഗപ്പള്ളിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഷാനവാസിനെയും വാഹനം വാടകയ്‌ക്കെടുത്ത ജയനെയും പ്രതികളാക്കിയിട്ടില്ലെന്നു കൊല്ലം എ.സി.പി. പ്രദീപും അറിയിച്ചു. ലഹരിക്കെതിരേ സര്‍ക്കാര്‍ വന്‍പ്രചാരണം നടത്തുമ്പോഴാണ് കോടിയിലധികം രൂപയുടെ നിരോധിത പുകയിലയുത്പന്നങ്ങള്‍ പിടിച്ച കരുനാഗപ്പള്ളിയിലെ കേസ് അട്ടിമറിക്കപ്പെടുന്നത്.
ഷാനവാസ് സ്വകാര്യ കേബിള്‍ കമ്പനി കരാറുകാരനെന്ന നിലയില്‍ നല്ല വരുമാനമുള്ളയാളാണ്. അനധികൃതമായി സമ്പാദ്യമുണ്ടാക്കിയതായി വിവരമില്ല. ലഹരിവസ്തുക്കേസുകളില്‍ ഇടപെടുന്നതായും അറിവില്ല. ഇക്കാര്യങ്ങളാണ് ആലപ്പുഴ സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
Comments are closed for this post.