തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണകേസില്‍ പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. കഴക്കൂട്ടത്ത് നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് ഓഫീിസിലേക്ക് മാറ്റി.
എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയായ ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ആണ് ഹരജി തള്ളിയത്.
പ്രതി കരുതിക്കൂട്ടിയുള്ള കൃത്യമാണ് ചെയ്തതെന്നും എ.കെ.ജി സെന്ററിലേക്ക് ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ നാല് വരെയാണ് ജിതിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Comments are closed for this post.