തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയില്‍ പുതിയൊരു രാഹുലിനെ ഇന്ത്യ കണ്ടെത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. എല്ലാവരേയും ചേര്‍ത്തു പിടിച്ചാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. ഇതുപോലൊരു യാത്ര ഇന്ത്യ കണ്ടിട്ടില്ല. യാത്രയ്ക്ക് ശേഷം ഇന്ത്യ പുതിയൊരു രാഹുല്‍ ഗാന്ധിയെ കണ്ടെത്തി. കെപിസിസി ഓഫിസില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
‘ഇന്ത്യയില്‍ വെറുപ്പും വിദ്വേഷവും വളര്‍ന്നു വരുന്നു. എല്ലാവരേയും ചേര്‍ത്തു പിടിച്ചാണ് രാഹുല്‍ യാത്ര നടത്തിയത്. വെറുപ്പ് പടര്‍ത്തുന്ന ശക്തികളെ 2024ലെ തെരഞ്ഞെടുപ്പില്‍ തൂത്തെറിയണം. അതാകണം രണ്ടാംഘട്ട യാത്ര. എങ്കിലേ ഈ യാത്ര പൂര്‍ണമാകൂ’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മകന്‍ അനില്‍ ആന്റണിയുടെ പരാമര്‍ശങ്ങളെ കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന് ശ്രീനഗറിലെ ഷെര്‍ ഇകശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്.
Comments are closed for this post.