നിലമ്പൂര്‍: പോത്ത്കല്ലില്‍ പട്ടാപകല്‍ കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി അക്രമണം. പോത്ത്കല്ല് കോടാലി പൊയിലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലിസുകാരന് പരിക്കേറ്റു. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലിസ് ഓഫീസര്‍ സഞ്ജീവിന് പരിക്കേറ്റത്. നെഞ്ചിനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി രാവിലെ ഒമ്പതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലി പൊയില്‍ മേഖലയില്‍ കാട്ടാന ജനവാസ കേന്ദ്രങ്ങളിലാണ്. അമ്പിട്ടാംപൊട്ടി ചാലിയാര്‍ പുഴ കടന്നാണ് കാട്ടാനകള്‍ എത്തിയത്. പോത്ത്കല്ല് കോടാലി പൊയിലില്‍ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും, പോലീസും, വനപാലകരും ചേര്‍ന്നാണ് കാട് കയറ്റാന്‍ ശ്രമിച്ചത്. ഇതിനിടെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പൊലിസുകാരന് പരിക്കേറ്റത്
Comments are closed for this post.