ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ പിഞ്ചുകുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കണ്ടെത്തി പൊലിസ്. പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പൊലിസ് ഇവരെ കണ്ടെത്തിയത്.
ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ രാവിലെയാണ് കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തിയതുമുതല്‍ അമ്മക്കായി നടത്തുന്ന തിരച്ചിലിനിടെയാണ് ഭര്‍ത്താവിനും മാതാവിനുമൊപ്പം ആശുപത്രിയിലെത്തിയ യുവതിയെ പൊലിസ് കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് മടങ്ങിയെത്തി ഉടനെ അമിയ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നത്.
എന്നാല്‍ യുവതി ഗര്‍ഭിണി ആയിരുന്നു എന്ന കാര്യം അറിഞ്ഞില്ലെന്നും പ്രസവത്തെത്തുടര്‍ന്നുള്ള രക്തസ്രാവമായിരുന്നു യുവതിക്കെന്നത് ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് അറിയുന്നതെന്നും ഭര്‍ത്താവും മാതാവും പറയുന്നു.
Comments are closed for this post.