തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന്‍ ഉപയോഗിച്ചതെന്നും പരാതി ഒതുക്കി തീര്‍ക്കണമെന്ന് അര്‍ത്ഥമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇരയ്‌ക്കെതിരെ പരാമര്‍ശമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. മലയാള നിഘണ്ടു ഉദ്ധരിച്ചാണ് മന്ത്രിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് നിയമോപദേശം ചൂണ്ടിക്കാട്ടുന്നത്.
മന്ത്രിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പൊലീസിന് രണ്ടിടങ്ങളില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തേടിയ നിയമോപദേശത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജൂലൈ 23നാണ് ഈ നിയമോപദേശം കിട്ടിയത്. ഇതിനു പിന്നാലെയാണ് ശശീന്ദ്രനെതിരെ കേസെടുക്കേണ്ടെന്ന തീരുമാനം. അതേസമയം, ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പിണറായി വിജയന്റെ നിഘണ്ടുവില്‍ മാത്രമേ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റല്ലാതെയുണ്ടാകൂ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം. കുണ്ടറയില്‍ പീഡനശ്രമത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീര്‍ക്കണമെന്ന് ശശീന്ദ്രന്‍ ആവശ്യപ്പെട്ടതാണ് വിവാദങ്ങളുടെ മൂലകാരണം.
Comments are closed for this post.