തിരുവനന്തപുരം: തെരുവ് നായ ശല്യം പരിഹരിക്കാന്‍ തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. തെരുവ് നായകളുടെ ആക്രമണം കൂടിയതോടെ പുതിയ കര്‍മ്മ പദ്ധതിക്ക് വകുപ്പ് രൂപം നല്‍കും.
മന്ത്രി എം.ബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയെയും കാണും. തദ്ദേശ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ തെരുവ് നായ നിയന്ത്രണത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ആലോചന. നായകളെ വീടുകളില്‍ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതും ഉന്നതതല യോഗത്തിന്റെ പരിഗണനയില്‍ വരും.
തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നീങ്ങുന്നത്. എ ബി സി പ്രവര്‍ത്തനം ഊര്‍ജിതമാക്കുക, തെരുവുനായകള്‍ക്ക് ഷെല്‍ട്ടറിങ് സംവിധാനമൊരുക്കുക, ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഉപയോഗിപ്പെടുത്തുക, നായ വളര്‍ത്തലിനും വില്‍പനക്കും ലൈസന്‍സിംഗ് കര്‍ശനമാക്കുക എന്നിവ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.
Comments are closed for this post.