തിരുവനന്തപുരം: കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കുള്ള സുചിത്വ സാഗരം പരിപാടിക്കായി 5.5 കോടി ബജറ്റില്‍ വകയിരുത്തി. നദികള്‍ മാലിന്യമുക്തമാക്കാന്‍ രണ്ടു കോടിയും വകയിരുത്തുന്നു.
സമുദ്രക്കൂട് കൃഷി പദ്ധതിക്കായി 9 കോടിയും ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 82.11 കോടിയും വകയിരുത്തി. പഞ്ഞ മാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് 27 കോടിയാണ് മാറ്റിവെക്കുക.
മത്സ്യബന്ധനബോട്ടുകളെ ആധുനികവത്കരിക്കാന്‍ 10 കോടി
ബോട്ട് എഞ്ചിനുകള്‍ മറ്റ് ഇന്ധനങ്ങളിലേക്ക് മാറ്റുന്ന പദ്ധതിക്കായി 8 കോടി
വനാമി കൊഞ്ച് കൃഷി 5.88കോടി
ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരണം 1കോടി
മുതലപ്പൊഴി മാസ്റ്റര്‍ പ്ലാന്‍ 2കോടി
തുറമുഖ അടിസ്ഥാനവികസനം 40 കോടി
അഴീക്കല്‍ ബേപ്പൂര്‍ വിഴിഞ്ഞം തുറമുഖ വികസനം40.50 കോടി
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.