സരോജിനിയുടെ മൃതദേഹം കണ്ടത് നരബലി നടന്ന വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി
പത്തനംതിട്ട: ഇലന്തൂരില്‍ നരബലി നടന്ന വീടിന് സമീപത്തെ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നപബലി സംശയിച്ച് ബന്ധുക്കള്‍. 9 വര്‍ഷം മുന്‍പ് നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികില്‍ നിന്നാണ് ലഭിച്ചത്. 46 മുറിവുകളാണ് സരോജിനിയുടെ ദേഹത്തുണ്ടായത്.
2014 സെപ്റ്റംബര്‍ പതിനാലിനാണ് 60 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരികില്‍ കാണുന്നത്. ദേഹമാസകലം രക്തം വാര്‍ന്ന മുറിവുകളുണ്ടായിരുന്നു. ഇരു കൈകളിലുമായിരുന്നു കൂടുതല്‍ മുറിവുകളും. ഒരു കൈ അറ്റനിലയിലും. മൃതദേഹം കുളിപ്പിച്ച നിലയില്‍ ആയിരുന്നുവെന്ന് മകന്‍ പറയുന്നു. ഇലന്തൂരിലെ നരബലി നടന്ന വീടിന്റെ ഒന്നരക്കിലോമീറ്റര്‍ മാറിയാണ് സരോജിനിയുടെ വീട്.
നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതിയെ കണ്ടെത്താന്‍ കഴിയാതെ പോയതിന് പിന്നിലെന്ന ആരോപണമുണ്ട്.
Comments are closed for this post.