അങ്കമാലി: അങ്കമാലിയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രികരായ രണ്ടു സ്ത്രീകള്‍ മരിച്ചു. പെരുമ്പാവൂര്‍ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ (69), ബീന (49) എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പാചക തൊഴിലാളികളാണ് ഇവര്‍.
ഇരുവരും റോഡില്‍ തെറിച്ച് വീണ് തല തകര്‍ന്നാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ റോഡില്‍ തെറിച്ചു വീഴാതിരുന്നതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 6.15ന് അങ്കമാലി ടൗണില്‍ പഴയ മുന്‍സിപ്പല്‍ സ്റ്റേഷന് സമീപമായിരുന്നു അപകടം. ഇരു വാഹനങ്ങളും ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു.
മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ടൗണില്‍ മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Comments are closed for this post.