പത്തനംതിട്ട; ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്നുപേടിച്ച് നാടുവിടാന്‍ ശ്രമിച്ച് പതിനഞ്ചുകാരന്‍. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച സ്‌കൂള്‍ വിട്ടശേഷം നാടുവിടാന്‍ ശ്രമിച്ചത്. എസ്.എസ്.എല്‍.സി.യുടെ ഓണപ്പരീക്ഷയുടെ മലയാളത്തിന് കുട്ടിക്ക് മാര്‍ക്ക് കുറവായിരുന്നു. പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതില്‍ വീട്ടുകാര്‍ വഴക്കുപറയുമെന്ന് ഭയന്ന് റാന്നിയില്‍നിന്ന് കട്ടപ്പനയ്ക്കുള്ള സ്വകാര്യബസില്‍ക്കയറി നാടുവിടാനായിരുന്നു കുട്ടിയുടെ ശ്രമം. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബസ് ജീവനക്കാര്‍ ഉപ്പുതുറ പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
രാത്രി എട്ടുമണിയോടെ കുട്ടിയെ പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. കുട്ടിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ പൊലിസ് വീട്ടുകാരെ അറിയച്ചതിനെ തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ അവരെത്തി കുട്ടിയെ കൂട്ടിക്കൊണ്ട്‌പോയി.
Comments are closed for this post.