കണ്ണൂര്‍:കഞ്ചാവ് നല്‍കി പതിനാലുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി പ്രതിചേര്‍ത്തു.പള്ളിപ്പറമ്പ് സ്വദേശി അബ്ദുല്‍ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞ് എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇതേകേസില്‍ കടലായി സ്വദേശി ഷെരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കണ്ണൂര്‍ നഗരമധ്യത്തിലുള്ള ഒരു സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനാലുകാരനെയാണ് കഞ്ചാവ് നല്‍കിയ ശേഷം പ്രതികള്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത ഷെരീഫ് റിമാന്‍ഡിലാണ്.
പലവട്ടം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.സ്‌കൂളില്‍ നിന്നും കുട്ടി കണ്ണൂര്‍ സിറ്റി വഴിയാണ് വീട്ടിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. ഈ സമയത്തെ കുട്ടിയെ പ്രലോഭിപ്പിച്ച് കഞ്ചാവ് ബീഡി നല്‍കുകയും ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ പ്രതികള്‍ കൂട്ടിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
Comments are closed for this post.