
കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെക്കുറിച്ച് വിവരങ്ങളില്ല. തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് 150 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. ഇവയില്‍ പോയവരുമായി ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
കൊച്ചിയില്‍ നിന്ന് 600 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. ഇതില്‍ 300 എണ്ണം ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നത് സംബന്ധിച്ച മുന്നറിയിപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരികെയെത്തിയിരുന്നു. തിരികെ എത്തേണ്ടവയില് 150 ബോട്ടുകളെക്കുറിച്ചാണ് വിവരങ്ങള്‍ ഇല്ലാത്തത്. ഇക്കാര്യം കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്.
നേവിയുടെ ഹെലികോപ്റ്ററിലോ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്താലോ തിരികെ എത്താത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ന്യൂനമര്‍ദ്ദം സംബന്ധിച്ച അറിയിപ്പ് നല്‍കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ന്യൂനമര്‍ദ്ദം ഉണ്ടാകും എന്ന മുന്നറിയിപ്പ് ലഭിക്കുന്നതിന് 10 ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ന്ത്യയുടെയും ഒമാന്റെയും അതിര്‍ത്തിയോടു ചേര്‍ന്നുള്ള സമുദ്രമേഖലയിലേക്കാണ് ഇവര്‍ പോയിരിക്കുന്നത്.