
സൗരയൂഥത്തിന് പുറത്ത ജീവന് തിരയുന്നവര്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. സൗരയൂഥത്തിന് പുറത്ത് മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന 1284 ഗ്രഹങ്ങളെയാണ് ഇത്തവണ നാസ നിയോഗിച്ച കെപ്ലര്‍ സ്പെയ്സ്ക്രാഫ്റ്റ് കണ്ടെത്തിയത്.ഇതില്‍ നൂറ് ഗ്രഹങ്ങള്‍ ഭൗമ സമാന ഗ്രഹങ്ങളാണ്. ഇതിലൂടെ നാസ ജീവനു സാധ്യതയുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതില്‍ ഒരു പടി കൂടി മുന്നേറിയിരിക്കുകയാണ്
ഇതു കൂടാതെ ജീവന് നിലനില്ക്കാന് സാധ്യതയുള്ള മേഖലയില്‍ ഒമ്പത് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായും നാസയിലെ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. ഈ ഗ്രഹങ്ങളില്‍ ദ്രാവകാവസ്ഥയില്‍ ജലം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഭൂമിയെപ്പോലെ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനാണ് 2009 മാര്‍ച്ച് 7 നാണ് നാസ കെപ്ലര്‍ ടെലസ്കോപ്പ് വിക്ഷേപിച്ചത്.