ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം സ്‌നേഹത്തിന്റേതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ . പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ അപമാനിച്ചുവെന്നും ഇവര്‍ക്ക് സ്‌നേഹത്തിന്റെ ഭാഷയിലാണ് മറുപടി നല്‍കിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു. സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ആം ആദ്മി പാര്‍ട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെമ്പാടും ആംആദ്മി അധികാരത്തിലെത്തുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
അംബേദ്കറും ഭഗത്സിംഗും കണ്ട സ്വപ്നമാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ആം ആദ്മി പാര്‍ട്ടി വളരെ ചെറിയൊരു പാര്‍ട്ടിയായിരുന്നു. താന്‍ ഭീകരവാദിയെന്ന് അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ജനം അത് തള്ളിക്കളഞ്ഞു.സ്ത്രീകളെയും യുവാക്കളെയും തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച അദ്ദേഹം സാധാരണക്കാരുടെ ഒന്നിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും ജനങ്ങളുടെ വിശ്വാസം തകര്‍ക്കില്ലെന്നും പറഞ്ഞു.
Comments are closed for this post.