ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്തത് ഒന്‍പത് മണിക്കൂര്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അദ്ദേഹം സി.ബി.ഐ ആസ്ഥാനത്തില്‍ നിന്ന് മടങ്ങി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം സി.ബി.ഐ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. എഎപി പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് സി.ബി.ഐ ആസ്ഥാനത്തിന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ചോദ്യം ചെയ്യലിന് പോകുന്ന കെജരിവാളിനെ അനുഗമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ ഓഫീസ് പരിസരത്തേക്ക് പ്രവേശിക്കുന്നതിന് കെജരിവാളിന്റെ വാഹനത്തിന് മാത്രമാണ് അനുമതി നല്‍കിയത്.സിബിഐയുടെചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കുമെന്ന് രാവിലെ കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments are closed for this post.