2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തിരക്കിടല്ലേ… സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

എല്ലാം സ്മാര്‍ട്ടാവുകയാണ്. അടുത്തിടെയാണ് നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ടാക്കണമെന്ന് ഉത്തരവിറക്കിയത്. ഇതിനോടകം തന്നെ മോട്ടോര്‍ വാഹന വകുപ്പ് PETG കാര്‍ഡില്‍ വിവിധ ആധുനികസെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സുകള്‍ എറണാകുളത്തെ കേന്ദ്രീകൃതപ്രിന്റിംഗ് കേന്ദ്രത്തില്‍ നിന്നും അപേക്ഷകര്‍ക്ക് തപാല്‍ വഴി അയച്ചു തുടങ്ങി.

എന്നാല്‍ തിടുക്കപ്പെടാന്‍ വരട്ടെ ലൈസന്‍സ് സ്മാര്‍ട്ടാക്കാനായി അപേക്ഷിക്കും മുന്‍പ് അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

അപേക്ഷിക്കും മുന്‍പേ ഇവ ശ്രദ്ധിക്കൂ

എന്തെങ്കിലും ലൈസൻസ് സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ നിലവിൽ കൃത്യമായി ലൈസൻസ് ലഭിക്കുന്ന പോസ്റ്റൽഅഡ്രസ്സിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

  • അഡ്രസ്സിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ “address change” എന്ന സേവനംകൂടി ഉൾപ്പെടുത്തി കൃത്യമായ അഡ്രസ്സ് വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്
  • ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ, നിലവിൽ ആക്ടീവ് ആയ മൊബൈൽ നമ്പർ ആണ് നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • അപേക്ഷയിൽ സമർപ്പിച്ച അഡ്രസ്സിലെ എന്തെങ്കിലും പിഴവ് മൂലം വിതരണം ചെയ്യാനാവാത്ത ലൈസൻസുകൾ എറണാകുളത്തുള്ള കേന്ദ്രീകൃതപ്രിന്റിംഗ് സെന്ററിലേക്ക് തന്നെ മടങ്ങി വരുന്നതായിരിക്കും.
  • വിതരണം ചെയ്യാനാകാതെ മടങ്ങിയ ലൈസൻസുകൾ, ലൈസൻസ് ഉടമകൾക്ക് എറണാകുളത്തെ പ്രിന്റിംഗ് സെന്ററിൽ മതിയായ തിരിച്ചറിയൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി കൈപ്പറ്റാവുന്നതാണ്.

നിലവിലുള്ള ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ PETG കാര്‍ഡ് ലൈസന്‍സുകള്‍ വീട്ടിലെത്തും. 31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസില്‍ ലൈസന്‍സ് മാറ്റി നല്‍കുകയുള്ളൂ. ഒരുവര്‍ഷത്തിന് ശേഷം 1300 രൂപ ഫീസായി നല്‍കണം.

Keep these things in mind before applying for a smart driving license


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.