
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി ക്യൂ നില്ക്കുന്ന മുസ്ലിംകളുടെ വീഡിയോ പോസ്റ്റ് ചെയ്ത് പരിഹാസവുമായി ബി.ജെ.പി. ‘രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കു, എന്‍.പി.ആര് പ്രക്രിയയില്‍ നിങ്ങള്‍ അത് വീണ്ടും കാണിക്കേണ്ടിവരും’ എന്നാണ് കര്‍ണാടക ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റ്.
ഡല്ഹിപോള്2020 എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തില്‍ ക്യൂ നില്ക്കുന്ന മുസ്ലിം സ്ത്രീകളുടേതാണ് വീഡിയോ. വോട്ടര്‍ ഐഡി കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകള്‍ ക്യൂ നില്‍ക്കുന്നതാണ് ദൃശ്യത്തില്‍ കാണിക്കുന്നത്.
“Kaagaz Nahi Dikayenge Hum” ! ! !
Keep the documents safe, you will need to show them again during #NPR exercise.#DelhiPolls2020 pic.twitter.com/bEojjeKlwI
— BJP Karnataka (@BJP4Karnataka) February 8, 2020
സി.എ.എ (പൗരത്വ നിയമ ഭേദഗതി) ക്കെതിരായ സമരത്തിനിടെ ഉയര്‍ന്ന മുദ്രാവാക്യത്തെ ഉദ്ധരിച്ചു കൊണ്ടാണ് ബി.ജെ.പിയുടെ പരിഹാസം. ‘കാഗസ് നഹി ദികായേംഖെ’ (രേഖകള്‍ ഞങ്ങള്‍ കാണിക്കില്ല) എന്ന മുദ്രാവാക്യം ക്വട്ടേഷനില്‍ നല്‍കിയിട്ടുണ്ട്. അതിനു ശേഷമാണ് പരിഹാസച്ചുവയിലുള്ള അടുത്ത വരികള്‍.
രാജ്യത്തെ സാധാരണ താമസക്കാരുടെ രജിസ്റ്ററാണ് എന്‍.പി.ആര്. പൗരത്വ നിയമം, 1955, പൗരത്വം (പൗരന്മാരുടെ രജിസ്ട്രേഷന്, ദേശീയ ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണം) ചട്ടങ്ങള്‍, 2003 എന്നിവ പ്രകാരം പ്രാദേശിക (ഗ്രാമം / ഉപനഗരം), ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ ശേഖരിച്ച വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. എന്‍.ആര്.സിക്കു വേണ്ടി വിവരങ്ങള്‍ ഉപയോഗിക്കുമെന്നതിനാല്‍ കേരളം ഇതു നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments are closed for this post.