2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫാര്‍മസി കോഴ്‌സ്: താല്‍കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഫാര്‍മസി കോഴ്‌സ്: താല്‍കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023 ലെ ഫാര്‍മസി കോഴ്‌സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നല്‍കിയവരുടെ വിവിധ കാറ്റഗറി / കമ്മ്യൂണിറ്റി സംവരണം / ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ താത്ക്കാലിക ലിസ്റ്റ് www.cee.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം കാറ്റഗറി / കമ്മ്യൂണിറ്റി / നേറ്റിവിറ്റി / വരുമാനം / പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖകള്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് നല്‍കിയവരെ ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് തയാറാക്കിയത്. പട്ടിക സംബന്ധിച്ച് സാധുവായ പരാതികള്‍ കീം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഇ-മെയില്‍ (ceekinfo.cee@kerala.gov.in) മുഖേന ഇന്ന് വൈകുന്നേരം 3നകം അറിയിക്കണം.
ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.