തിരുവനന്തപുരം: 2023-24 വര്‍ഷത്തെ ‘കീം’ അപേക്ഷയോടൊപ്പം നല്കിയ സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ തിരുത്തുന്നതിനുള്ള അവസരം ജൂലൈ 13 വരെ. സംവരണം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാത്തവര്‍ക്ക് 13ന് വൈകിട്ട് 4 വരെ അവസരം നല്‍കും.
വിദ്യാർഥികൾ www.cee.kerala.gov.in -ലെ കീം-2023 കാൻഡിഡേറ്റ് പോർട്ടലിൽ അവരവരുടെ അപേക്ഷ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് പ്രൊഫൈൽ പേജ് പരിശോധിക്കണം. പുതുതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് വിദ്യാർഥികളുടെ പ്രൊഫൈൽ പേജിൽ ലഭ്യമായ ‘സർട്ടിഫിക്കറ്റ് ഫോർ കാറ്റഗറി’യിലൂടെ ജൂലൈ 13-ന് വൈകിട്ട് നാലുവരെ ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ സമർപ്പിക്കണം. വിശദവിവരം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Comments are closed for this post.