2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കെ ഡി എം എഫ് ഇൻസിജാം കാംപയിന് തുടക്കമായി

റിയാദ്: “സംഘശക്തിയിലൂടെ പ്രവാസ സാഫല്യം” എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷൻ (കെ ഡി എം എഫ് റിയാദ്)
നടത്തുന്ന ഇൻസിജാം ത്രൈമാസ സംഘടന ശാക്തീകരണ കാംപയിന് തുടക്കമായി. അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ഒപ്പണിംഗ് പരിപാടി ഡോ: സുബൈർ ഹുദവി ചേകന്നൂർ ഉദ്ഘാടനം നിർവഹിച്ചു.

ഒന്നിച്ചു ജീവിക്കാൻ നിർബന്ധിക്കപ്പെട്ട സമൂഹമാണ് നമ്മൾ എന്നും, ചിന്തയും കാഴ്ചപ്പാടുകളും വികസിക്കുന്നതിനും വിട്ടുവീഴ്ചയും ക്ഷമയും സഹന ശക്തിയും, ആത്മ നിയന്ത്രണവും കൈവരിക്കുന്നതിനും സമൂഹത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉണർത്തി. ഉത്തരേന്ത്യൻ മുസ്‌ലിംകൾക്ക് കേരളത്തിലേതുപോലെ ഉത്തമമായ നേതൃത്വത്തിന്റെ അഭാവമുണ്ട്. സമൂഹ്യ ജീവിതത്തിലും മറ്റിടങ്ങളിലും അപരവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. മതബോധവും ഭൗതിക വിദ്യാഭ്യാസവും ലഭിക്കാതിരിന്നതും അവരുടെ സാമൂഹിക പിന്നാക്കാവസ്ഥക്ക് അടിസ്ഥാന കാരണമാവുന്നു. ഈ സാഹചര്യത്തിൽ മതഭൗതിക വിദ്യാഭ്യാസം നൽകി, അവകാശങ്ങളേയും കടമകളേയും കുറിച്ച് ബോധവൻമാരാക്കി ഉയർത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സൈനുൽ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു.
ശമീർ പുത്തൂർ, ഡോ: സുബൈർ ഹുദവിയെയും അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളേയും പരിചയപ്പെടുത്തി. ഷംസുദ്ധീൻ കോറോത്ത് ഉപഹാരം സമർപ്പിച്ചു. കാംപയിൻ സമിതി കൺവീനർ സ്വാലിഹ് ഇൻസിജാം കാംപയിൻ വിശദീകരിച്ചു. ശാഫി ഹുദവി ഓമശ്ശേരി ഉപസംഹാര പ്രസംഗം നടത്തി. കാംപയിനൊടനുബന്ധിച്ച് എൻറോൾമെന്റ് ഡ്രൈവ്, ഫാമിലി കൺവെർജ്, ലീഡേഴ്സ് കോൺക്ലേവ്, എക്കണോമിക് സമ്മിറ്റ്, ഇൻസിജാം ഫിനാലെ എന്നിവ നടക്കും. കെ ഡി എം എഫ് ബ്രോഷർ അബ്ദുസമദ് പെരുമുഖം അനീസ് ഹുദവിക്ക് നൽകി പ്രകാശനം ചെയ്തു. നവാസ് വെള്ളിമാടുകുന്ന് എൻറോൾമെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. ശംസു പെരുമ്പട്ട,സലീം നെസ്റ്റോ ആശംസകൾ നേർന്നു. ടീം മെഹർജാൻ നേതൃത്വത്തിൽ നടന്ന ഇശൽ വിരുന്നിൽ സ്വാലിഹ്, ശരീഫ് മുട്ടാഞ്ചേരി, റഹീദ് കൊട്ടാരക്കോത്ത്, ജുറൈജ് കോളിക്കൽ, കോയ പാലോളി, സവാദ് വെള്ളായിക്കോട്, ഗാനം ആലപിച്ചു. കുട്ടികളുടെ കലാ പരിപാടികളും നടന്നു.

അബ്ദുൽ ഗഫൂർ കൊടുവള്ളി, ജാഫർ സാദിഖ് പുത്തൂർ മഠം, ബഷീർ താമരശ്ശേരി, അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക്, പരിപാടികൾ നിയന്ത്രിച്ചു. അബ്ദുറസാഖ് വളക്കൈ,ഉമർ കോയ ഹാജി, ഹുസൈൻ കൂടത്താൽ, മുഖ്താർ കണ്ണൂർ, അബ്ദുൽ ജലീൽ വടകര, സൈദ് മീഞ്ചന്ത, ഗഫൂർ പേരാമ്പ്ര സംബന്ധിച്ചു.

അബ്ദുൽ കരീം പയോണ, ജുനൈദ് മാവൂർ, ശരീഫ് മുടൂർ, സഫറുള്ള കൊയിലാണ്ടി, മുഹമ്മദ് കായണ്ണ, മുഹമ്മദ് അമീൻ, നാസിർ ചാലക്കര, അഷ്റഫ് പെരുമ്പള്ളി, അഷ്ക്കറലി വട്ടോളി, ഷമീർ മച്ചക്കുളം,അൻസാർ പുനൂർ, ഷഹീർ മാവൂർ, ജാസിർ ഹസനി, അബ്ബാസ് പരപ്പൻപൊയിൽ, ഹാഫിസ് കളത്തിൽ, ആബിദലി തെങ്ങിലക്കടവ്
തുടങ്ങിയവർ നേതൃത്വം നൽകി.

അബ്ദുറഹ്മാൻ ഹുദവി പ്രാർത്ഥന നിർവ്വഹിച്ചു. മുഹമ്മദ് ഖസൽ വെള്ളിമാട്കുന്ന് ഖിറാഅത്ത് നടത്തി. ഫള്ലുറഹ്മാൻ പതിമംഗലം സ്വാഗതവും മുഹമ്മദ് ഷബീൽ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.