തിരുവനന്തപുരം: കെ.റെയില്‍ പദ്ധതിയിലെ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെ.സി.ബി.സി സംസ്ഥാന സര്‍ക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് കെസിബിസി മീഡിയ കമ്മിഷന്‍ കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിത്തിലേക്ക് റെയിലോടിക്കാന്‍ തെരുവില്‍ പൗരന്മാരെ നേരിടുന്നു. സര്‍ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി പറഞ്ഞു.
കഴക്കൂട്ടത്ത് കെ.റെയില്‍ സില്‍വര്‍ ലൈന്‍ പ്രക്ഷോഭകരെ പൊലിസ് മര്‍ദ്ദിച്ചത്. പൊലിസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷബീറിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് ചുമതല. രാവിലെ കഴക്കൂട്ടം കരിച്ചാറയിലാണ് സംഭവമുണ്ടായത്. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
Comments are closed for this post.