ഇടുക്കി: പിടിക്കാനെത്തിയ പൊലിസ് സംഘത്തിന് നേരെ പ്രതികളുടെ ആക്രമണം. ഇടുക്കി ചിന്നക്കനാലില്‍ കിഡ്‌നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലിസിനെതിരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ സിവില്‍ പൊലിസ് ഓഫിസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.
ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനായാണ് പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവര്‍ രക്ഷപ്പെടുത്തി. പൊലിസ് വാഹനത്തിന്റെ താക്കോലും ഊരിയെടുത്ത് കൊണ്ട് പോയി.
കഴുത്തിലും കയ്യിലും കാലിലും കുത്തേറ്റ സിപിഒ ദീപകിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് രണ്ട് പൊലിസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. നാല് സ്റ്റേഷനുകളില്‍ നിന്നും പൊലീസ് സംഘമെത്തിയാണ് പരിക്കേറ്റ പൊലിസുകാരെ ആശുപത്രിയിലെത്തിച്ചത്.
ഇടുക്കി എസ് പിയുടെ നേതൃത്വത്തില്‍ രാത്രി തന്നെ തെരച്ചില്‍ ആരംഭിച്ചു. പൊലിസുകാരനെ കുത്തിയ ആളടക്കം നാല് പ്രതികളെ പിടികൂടി. പ്രതികളുമായി ബന്ധമുള്ളവരുടെ റിസോര്‍ട്ടില്‍ നിന്നും രാവിലെയാണ് പ്രതികളെ പിടികൂടിയത്.
Comments are closed for this post.