2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാവ്യമാധവനെ എന്നു ചോദ്യം ചെയ്യും: തീരുമാനം ഇന്ന്, ദിലീപിന്റെ സഹോദരനും സഹോദരി ഭര്‍ത്താവും ഇന്നുഹാജരാകണം

കൊച്ചി: കാവ്യ മാധവനെ നടിയെ ആക്രമിച്ച കേസില്‍ എന്നു ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. രാവിലെ പത്തുമണിക്ക് അന്വേഷണസംഘം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വീട്ടില്‍ പോയി മൊഴിയെടുക്കണോ നോട്ടിസ് നല്‍കി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് രാവിലത്തെ യോഗത്തില്‍ അന്വേഷണ സംഘം തീരുമാനിക്കും. ആലുവയിലെ വീട്ടില്‍ വെച്ച് മൊഴി നല്‍കാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകര്‍ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രിയോടെയാണ് ആലുവയിലെത്തിയത്.

കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. അതേ സമയം ദിലീപിന്റെ സഹോദരന്‍ അനൂപിനോടും സഹോദരി ഭര്‍ത്താവ് സുരാജിനോടും ഇന്നുച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലിവര്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് അഭിഭാഷകര്‍ നല്‍കിയിരിക്കുന്നത്. ഇവരെ ഫോണില്‍ കിട്ടാത്ത സാഹചര്യത്തില്‍ വീടിന് മുന്നില്‍ ക്രൈംബ്രാഞ്ച് നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.