2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തിരനോട്ടം

പൂജ ഗീത

 

 

സുന്ദരമായൊരു
ഭൂതകാലഘട്ടത്തിലേക്ക്
നിങ്ങള്‍
തിരിഞ്ഞു നോക്കാറുണ്ടോ
നിങ്ങള്‍
കണ്ണച്ചെിരിക്കൂ.
കഥ പറയുന്ന
മുത്തശ്ശി
തനിയെ മുന്നില്‍
വന്നിരിക്കും.
അപ്പുപ്പന്‍
താടിപോല്‍
കിന്നാരം പറഞ്ഞു
കാതില്‍ മുളും
കാറ്റും,
ചെടികളെ
പുല്‍കുന്ന
വള്ളികളും
നിറഞ്ഞൊഴുകുന്ന
നദിയും
കിന്നാരം
പറയും.
പറവകളും
നാഗത്താന്‍
കാവിലെ
വിളക്കും
വെളിച്ചം
തരും,
ഉഴുതു നില്‍ക്കുന്ന
വയലില്‍
കാളകള്‍
പന്തയം
നടത്തും,
നീണ്ട വാലന്‍കുരുവി
കൂടിനു ചുറ്റും
വട്ടമിട്ടിങ്ങനെ
പറക്കും,
തേനൂറും
മാധുര്യത്തിനായ്
ശലഭങ്ങള്‍
പൂവിനു
ചുറ്റും വട്ടമിടും.
കുളത്തിലെ
മീനുകള്‍
മുങ്ങാംകുഴിയിടും.
അക്കരെയുള്ള
യപ്പനെയങ്ങനെ
തൊഴാനിങ്ങനെ പോകുമ്പോളാറ്റിലെ
കുട്ടികളിങ്ങനെ
നീരാട്ട് നടത്തും.
പേടിപ്പെടുത്താന്‍
സോപ്പ് തേച്ചങ്ങനെ
വികൃതമായൊരാനനമാ
യാന പോല്‍
പാഞ്ഞു കേറുന്നോരുത്തന്‍.
പേടി കൊണ്ടിങ്ങനെ
വയലില്‍ ചാടി
പായസത്തിനായ്
രാവിലെയിങ്ങനെ
നടത്തിക്കോളുംന്ന്
ശപിച്ചങ്ങനെ
നടക്കും.
ആല്‍ ചോട്ടിലെ
വവ്വാലിനെ നോക്കിക്കൊണ്ടങ്ങനെ
പ്രാക്കും
പറഞ്ഞ്,
രാത്രിയിലെ
തട്ടിന്‍പുറത്തെ
നൂപുരനാദവും
കേട്ട്
ചെവി പൊത്തിയിങ്ങനെ
കിടക്കും
ഉറക്കം
വരാന്‍
വീണ്ടും
കാത്തിരിക്കുമ്പോ
മച്ചിലെ
മണിനാദം,
കദംബ വ്യക്ഷച്ചോട്ടില്‍
വര്‍ഷാവസാനത്തെ
ബലിക്കായ്
കരിങ്കുട്ടി കാത്തിരിക്കും.
ഒരോരിക്കായ്
കൈ നീട്ടി നില്‍ക്കുന്ന
അന്നായിരിക്കും
നട്ടപ്പാതിരയാദ്യമായ് കാണുന്നത്,
പാതി മയക്കത്തിലാ
കഥയിലെ
നായകന്‍
വെള്ളക്കുതിരയിന്‍
അടുത്തെത്തുന്നത്
അപ്പോഴേക്കും
കണ്‍തുറന്നിരിക്കും
മുത്തശ്ശി
ശരിക്കുമെന്റെയടുത്തു നിന്നു
മേറെയകലത്തേക്കെത്തിയിരിക്കും,
അടുത്ത കണ്ണടക്കല്‍
ആവര്‍ത്തിക്കും വരെ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.