ചെറുകവിതകള്‍
മറിയം ബീവി
കടല്‍
ഞാനാദ്യം കണ്ട കടല്‍
എന്റുമ്മയുടെ കണ്ണുകളിലായിരുന്നു.
തിരയില്ലാത്ത
ശാന്തമായ കടല്‍.
കടം
നീ തന്ന ഹൃദയം,
സ്വന്തമെന്നു കരുതി
ഞാന്‍ കാത്തുവച്ചു.
തിരിച്ചെടുക്കുമെന്ന്
നിനച്ചതേയില്ല.
കുടില്‍
ചുരുണ്ടു കിടക്കാനും
കുനിഞ്ഞു നടക്കാനും
ഇരുട്ടത്തിരിക്കാനും
അരവയറുണ്ണാനും പഠിപ്പിച്ചയിടം.
Comments are closed for this post.