തിരുവനന്തപുരം: സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള അധ്യാപകനെ സ്ഥാനത്തുനിന്ന് നീക്കി സര്‍വകലാശാല ഉത്തരവിറക്കി. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന ജി.ജെ. ഷൈജുവിനെയാണ് മാറ്റിയത്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരികെ കയറ്റാന്‍ ആണ് ശ്രമം നടന്നത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന് പ്രിന്‍സിപ്പല്‍ നല്‍കിയ പട്ടികയിലാണ് ക്രമക്കേട്. എസ്.എഫ്.ഐ നേതൃത്വത്തിന്റെ അറിവോടെ അല്ല ക്രമക്കേടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
2022-23 കോളജ് തെരഞ്ഞെടുപ്പില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യു.യു.സി ആയി ജയിച്ചത് എസ്എഫ്‌ഐ പാനലിലെ അനഘയാണ്. എന്നാല്‍ പട്ടിക കേരള സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ അനഘയുടെ പേരിനു പകരം എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായിരുന്ന എ വിശാഖിന്റെ പേരു വന്നു. ഇതോടെ ലിസ്റ്റ് വിവാദമാവുകയായിരുന്നു.
katakada-election-impersonation-the-university-sacked-the-principal
Comments are closed for this post.