2021 August 01 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കശ്മീര്‍ ഇപ്പോഴൊരു ജയിലാണ്, ഇന്ത്യയില്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നു- നോം ചോംസ്‌കി

 

കശ്മീര്‍ ഇപ്പോഴൊരു ജയിലാണെന്നും ഇന്ത്യയില്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെന്നും വിഖ്യാത ബുദ്ധിജീവി നോം ചോംസ്‌കി.

‘കശ്മീര്‍ ഇപ്പോഴൊരു ജയിലാണ്, പക്ഷെ അതിന് ഇന്ത്യയില്‍ പിന്തുണ ലഭിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയുന്നുവെന്ന് എനിക്ക് തോന്നുന്നില്ല’- കൗണ്ടര്‍ കറന്റ്‌സിന്റെ അഭിമുഖത്തില്‍ നോം ചോംസ്‌കി പറഞ്ഞു.

ഇന്ത്യയില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ വളരെ ഗുരുതരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

2019 ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേകാവകാശവും സംസ്ഥാന പദവിയും ഒഴിവാക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതേപ്പറ്റി അന്നു മുതല്‍ തന്നെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയതും അഭിപ്രായം പറഞ്ഞതും വിദേശമാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.