കാസര്‍കോട്: ഗൃഹനാഥനെ കൊലപ്പെടുത്തി ചാക്കിലാക്കി കക്കൂസ് കുഴിയില്‍ തള്ളി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെ (63) യാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കില്‍ കെട്ടി അയല്‍വാസിയുടെ പറമ്പിലെ കക്കൂസ് കുഴിയില്‍ തള്ളിയത്
രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ബദിയഡുക്ക എസ്‌ഐ കെ പി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെയായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുക. അതുവരെ മൃതദേഹത്തിന് പൊലീസ് കാവല്‍ ഏര്‍പെടുത്തും. വിരലടയാള വിദഗ്ധരും പൊലീസ് നായ ഉള്‍പെടെയുള്ള സന്നാഹങ്ങളും ഞായറാഴ്ച രാവിലെയായിരിക്കും സ്ഥലത്തെത്തുക. ശനിയാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത് വന്നത്.
Comments are closed for this post.