കാസര്‍കോട്: പെരിയ സുബൈദ കൊലക്കേസില്‍ ഒന്നാംപ്രതി കുഞ്ച കോട്ടക്കണ്ണി അബ്ദുള്‍ ഖാദര്‍ കുറ്റക്കാരനെന്ന് കോടതി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ബുധനാഴ്ച്ച വിധിക്കും. അതേസമയം, കേസിലെ രണ്ടാം പ്രതിയായ അര്‍ഷാദിനെ കോടതി വെറുതേ വിട്ടു. കേസിലെ രണ്ടാംപ്രതിയായ കര്‍ണാടക അസീസ് ഇപ്പോഴും ഒളിവിലാണ്.
2018 ജനുവരി 19നാണ് സുബൈദയെ സ്വന്തം വീടിനകത്ത് വീട്ടിനകത്ത് കൈകാലുകള്‍ കെട്ടിയിട്ടു ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്. കുടുംബശ്രീ പ്രസിഡന്റ് കൂടിയായ സുബൈദയെ കൊലപ്പെടുത്തിയ പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മുങ്ങുകയായിരുന്നു.
സ്ഥലം നോക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ സുബൈദയുടെ വീട്ടിലെത്തിയത്. ഇവര്‍ കുടിവെള്ളം ആവശ്യപ്പെട്ടപ്പെട്ടപ്പോള്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയുടെ മുഖത്ത് സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
kasargod periya subaida murder case one accused found guilty
Comments are closed for this post.