കാസര്‍കോട്: വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളജ് അടച്ചു. പ്രിന്‍സിപ്പലിനെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കോളജ് അടച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
കുടിവെള്ള പ്രശ്‌നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ട് അപമാനിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കോളജ് അടച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി.
Comments are closed for this post.