2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കാസര്‍കോട്ട് 1500 പൊലിസുകാരെ വിന്യസിക്കുന്നു; ഐ.ജി അശോക് യാദവും വിജയ് സാഖറെയും നേതൃത്വം നല്‍കും

 

കാസര്‍കോട്: ജില്ലയില്‍ കൊവിഡ്- 19 വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലയില്‍ 1500 പൊലിസിനെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി പി.എസ് സാബു അറിയിച്ചു. വടക്കന്‍ മേഖലാ ഐ.ജി അശോക് യാദവ്, എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ സാഖറെ, ഡി.ഐ.ജി സേതുരാമന്‍, കോട്ടയം കൈംബ്രാഞ്ച് എസ്.പി സാബു മാത്യു, ടെലികമ്യൂണിക്കേഷന്‍ എസ്.പി.ഡി ശില്‍പ എന്നിവര്‍ പോലീസ് സേനയ്ക്ക് നേതൃത്വം നല്‍കും.

അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും. ഇതിനായി 10 വാഹനങ്ങളില്‍ 50 പൊലിസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയതിനു ശേഷമേ പോകാന്‍ അനുവദിക്കൂ. പകല്‍ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കുന്ന കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.