മലപ്പുറം: കരുവാരക്കുണ്ടില്‍ മലമുകളില്‍ രണ്ടുപേര്‍ കുടുങ്ങി. അഗ്നിസേനയും പൊലിസും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ മലമുകളിലായാണ് കുടുങ്ങിയതെന്ന് കരുതുന്നു. മലമുകളില്‍ കയറിയ മൂന്ന് പേരില്‍ രണ്ടു പേര്‍ക്കാണ് ഇറങ്ങാന്‍ പറ്റാതായത്. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരാണ് കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഷംനാസാണ് താഴെയെത്തിയത്.
മൂന്നു പേരടങ്ങുന്ന സംഘം മലമുകളിലേക്ക് പോയതായിരുന്നു. കൂട്ടത്തിലൊരാള്‍ വഴുതിവീണ് പരുക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.
മറ്റൊരാള്‍ നടന്നെത്തി നാട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തിറിഞ്ഞത്. കാട്ടില്‍ വഴിതെറ്റിയ ഇയാള്‍ പുറത്ത് എത്തിയതു തന്നെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റിയാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരുവാരകുണ്ട് പൊലിസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രാത്രി സമയവും മഴയുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
Comments are closed for this post.