തൃശൂര്‍: സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എ.സി മൊയിതീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ കൊച്ചിയില്‍ നിന്നുള്ള ഇ.ഡി സംഘമാണ് റെയ്ഡ് ആരംഭിച്ചത്.
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ കേരള പൊലിസ് സംഭവം അന്വേഷിച്ചിരുന്നെങ്കിലും ബാങ്ക് ജീവനക്കാരിലേക്കും ചില ജില്ലാ നേതാക്കള്‍ക്കുമപ്പുറത്തേക്കും അന്വേഷണം എത്തിയിരുന്നില്ല.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. കേസില്‍ എ.സി മൊയ്തീനും ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ മൊഴികളില്‍ പലതും മുന്‍മന്ത്രിക്കെതിരാണ്. തട്ടിപ്പില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നും ഇ.ഡി അധികൃതര്‍ പറയുന്നു.
Comments are closed for this post.