കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ തുക തിരിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സര്‍ക്കാര്‍ തയ്യാറാക്കിയ സ്‌കീം പ്രകാരമാണ് പണം തിരികെ നല്‍കുക.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കമുള്ളവര്‍ നല്‍കിയ ഹരജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവും തുകയാണ് തല്‍ക്കാലം തിരിച്ചു നല്‍കുക.
Comments are closed for this post.