
കര്‍ഷകരെ കൈയൊഴിഞ്ഞതിനെതിരേ ഗുജറാത്തിലെ അയ്യായിരത്തി ഇരുന്നൂറ്റി അന്‍പത്തിയൊമ്പത് കര്‍ഷകര്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തുകളയച്ച് പ്രതിഷേധിക്കുകയുണ്ടായി. കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ തന്നെ അനധികൃതമായി കൈയടക്കിയതിനാലായിരുന്നു പ്രതിഷേധം. പൊലിസുകാര്‍ ബലമായി ലാത്തിച്ചാര്‍ജ് ചെയ്യുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്യുകയുണ്ടായി.
‘സൈന്യത്തെ വിട്ട് ഞങ്ങളെ വെടിവച്ച് കൊന്നുതരൂ’ എന്നാണ് കത്തുകളില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടത്. കര്‍ഷകരുടെ കണ്ണീരൊപ്പല്‍ നമ്മുടെ ബാധ്യതയാണെന്നു മനസ്സിലാക്കുക.