
ബംഗളൂരു: ലോക്ക്ഡൗണ്‍ കാരണം ഏറ്റവും മോശം നിലയില്‍ ബാധിച്ച മേഖലകളില്‍ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. 1600 കോടി രൂപയുടെ പാക്കേജാണ് കര്‍ണാടക പ്രഖ്യാപിച്ചത്. കര്‍ഷകര്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, നെയ്ത്തുകാര്‍, പൂ കൃഷിക്കാര്‍, അലക്കുകാര്‍, ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പദ്ധതി ഗുണം ചെയ്യും.
പൂക്കൃഷിക്കാര്‍ക്ക് ഹെക്ടറിന് 25,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. അലക്കുകാര്‍, ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍, ബാര്‍ബര്‍മാര്‍ തുടങ്ങിയവര്‍ക്ക് 5000 രൂപ സഹായധനം ലഭിക്കും. നിര്‍മാണ തൊഴിലാളികള്‍ക്ക് നേരത്തെ ലഭിച്ച 2000 രൂപയ്ക്ക് പുറമെ 3000 രൂപ കൂടി ലഭിക്കും.