ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സഅദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഇവര്‍ തന്നെ തുടരും. ഷാഫി സഅദിയോടൊപ്പം ബി.ജെ.പി സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്ത മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസര്‍ സെഹറ നസീം എന്നിവരുടെ അംഗത്വമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നത്. നോമിനേഷന്‍ റദ്ദാക്കുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നോമിനേഷന്‍ റദ്ദാക്കിയത് പിന്‍വലിച്ചിരിക്കുന്നത്.
Comments are closed for this post.